ബ്രസീലിനു ജയം ജര്‍മ്മനിക്ക് സമനില

Webdunia
ചൊവ്വ, 12 ഓഗസ്റ്റ് 2008 (16:47 IST)
PROPRO
ഒളിമ്പിക്‍സ് വനിതാ ഫുട്ബോളില്‍ മികച്ച പ്രകടനം നടത്തുന്ന ബ്രസീല്‍ മിന്നുന്ന ജയവുമായി മുന്നോട്ട് പോയപ്പോള്‍ ലോക ചാമ്പ്യന്‍‌മാരായ ജര്‍മ്മനിയുടെ വനിതകള്‍ക്ക് ഗോള്‍ രഹിത സമനില. ഗ്രൂപ്പ് എഫില്‍ അഞ്ച് പോയിന്‍റുമായി ബ്രസീലും ജര്‍മ്മനിയും മുന്നിലാണ് ഗ്രൂപ്പില്‍ ഒന്നാമതെത്താന്‍ വിജയം അനിവാര്യമായിരുന്നു.

ഹാട്രിക്ക് ഗോളുകള്‍ കണ്ടെത്തിയ ക്രിസ്റ്റീന്‍റെ മികവിലായിരുന്നു ബ്രസീല്‍ ജയിച്ചു കയറിയത്. ഒന്നാം പകുതിയില്‍ തന്നെ ബ്രസീല്‍ ലീഡ് കണ്ടെത്തിയിരുന്നു. കളിയില്‍ ആദ്യം ഗോള്‍ കണ്ടെത്തിയത് നൈജീരിയയായിരുന്നു.

ഒന്നാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റി നൈജീരിയന്‍ താരം പെര്‍പെറ്റുവാ വോക്ക വലയില്‍ എത്തിക്കുകയായിരുന്നു. ലോക ചാമ്പ്യന്മാരായ ജര്‍മ്മനിയെ പിടിച്ചു നിര്‍ത്തിയത് വടക്കന്‍ കൊറിയയായിരുന്നു.

മുഴുവന്‍ സമയവും ഇരു ടീമുകളും കളിച്ചിട്ടും ഗോളടിക്കാതെ പിരിയുകയായിരുന്നു. ഉദ്ഘാടന മത്സരത്തിലും ജര്‍മ്മന്‍ വനിതകള്‍ക്ക് പരാജയമായിരുന്നു ബ്രസീലായിരുന്നു ഈ മത്സരത്തില്‍ ജര്‍മ്മനിക്ക് എതിരാളികള്‍.