ബീജിംഗില്‍ പാക് തീവ്രവാദികള്‍?

Webdunia
ബുധന്‍, 20 ഓഗസ്റ്റ് 2008 (15:52 IST)
ഒളിമ്പിക്‍സ് പ്രേക്ഷകരായി ബീജിംഗിലെത്തിയ 35 പാകിസ്ഥാന്‍കാരെ തീവ്രവാദികളായി സംശയിച്ച് ചൈനീസ് പൊലീസ് അറസ്റ്റ് ചെയ്തു. ഒളിമ്പിക്‍സ് അട്ടിമറിക്കുന്നതിനായി ആക്രമണം പദ്ധതിയിട്ടാണ് ഇവര്‍ ഒളിമ്പിക്‍സിനായി എത്തിയതെന്ന് ചൈനീസ് പൊലീസ് സംശയിക്കുന്നു.

അറസ്റ്റ് ചെയ്തവരെ സംബന്ധിക്കുന്ന വിവരങ്ങള്‍ കൈമാറാന്‍ പാക് അധികാരികളോട് ചൈന ആവശ്യപ്പെട്ടിരിക്കുക ആണെന്ന് ഡയ്‌ലി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശ സുരക്ഷാ വിഭാഗത്തിലെ കേണല്‍ ഷെയ്‌ഖ് സയീദ് ഇക്കാര്യത്തില്‍ പാക് ആഭ്യന്തര മന്ത്രാലയത്തിനു കത്തെഴുതിയതായിട്ടാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പിടിയിലായിരിക്കുന്നവരുടെ പേരോ മറ്റ് വിവരങ്ങളോ ചൈനീസ് വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പാസ്പോര്‍ട്ടിലെ പേരുകളില്‍ ചിലത് പത്രം പുറത്ത് വിട്ടിട്ടുണ്ട്. അന്വര്‍ അഫ്രീദി, ദില്‍ദാര്‍ ഖാന്‍. ദര്‍വയ്ഷ്, സുല്‍ത്താന്‍, അക്ബര്‍ ഷാ, മുഹമ്മദ് അമിന്‍, ഖാദിര്‍, അസദ് മസൂദ്, അഫ്സല്‍, സാദത്, ദോലത് യൂസുഫ് എന്നിങ്ങനെയാണ് പേരുകള്‍.