നിലവിലെ ജേതാക്കളായ അമേരിക്കന്‍ താരങ്ങള്‍ മിസ്റ്റി മേ ട്രീനര്‍ കെറി വാല്‍ഷ് എന്നിവര്‍ ബീച്ച് വോളി ഫൈനലില്‍ കടന്നു. ചൈനീസ് ടീം ടിയാന്‍ ജിയ വാംഗ് ജി സഖ്യമാണ് ഫൈനലില്‍ അമേരിക്കന്‍ ടീമിനു എതിരാളികള്‍.
അമേരിക്കന്‍ ടീം ബ്രസീലിന്‍റെ റെനാറ്റ റിബെലോ തലീത്താ റോക്കാ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് കടന്നത്. 21-12, 21-14 എന്നതായിരുന്നു ഇരുവരും തമ്മിലുള്ള മത്സരത്തിന്‍റെ സ്കോര്‍.
ചൈനീസ് ടീം നാട്ടുകാരായ സൂ ചെന്‍, സാംഗ് സി സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ കടന്നത്. അമേരിക്കന്‍ ടീമും ബ്രസീലിയന്‍ ടീമും ഒരു മത്സരം പോലും പരാജയപ്പെടാതെ ആയിരുന്നു സെമി ഫൈനല്‍ വരെയെത്തിയത്.