ബാറ്റിറോവിനു വീണ്ടും സ്വര്‍ണ്ണം

Webdunia
ചൊവ്വ, 19 ഓഗസ്റ്റ് 2008 (18:10 IST)
PROPRO
ഒളിമ്പിക്‍സ് ഗുസ്തിയില്‍ രണ്ടാം സ്വര്‍ണ്ണവും റഷ്യന്‍ താരമായ മാവ്‌ലെറ്റ് ബാറ്റിറോവ് സ്വന്തമാക്കി. 60 കിലോ വിഭാഗത്തില്‍ ഉക്രയിന്‍ താരം വാസില്‍ ഫെഡോറിഷിനെ പരാജയപ്പെടുത്തിയാണ് മാവ്‌ലെറ്റ് സ്വര്‍ണ്ണം നേടിയത്.

ഏതന്‍‌സില്‍ 55 കിലോ വിഭാഗത്തിലും ബാറ്റിറോവ് സ്വര്‍ണ്ണം നേടിയിരുന്നു. 2006 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 2007 ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണ്ണം കണ്ടെത്തിയിരുന്നു.

ഏതന്‍സില്‍ നാലാം സ്ഥാനത്തായിരുന്നു ഉക്രയിന്‍ താരം ഫെദോറിഷിന്‍ ഇത്തവണ വെള്ളി മെഡല്‍ കണ്ടെത്തി. ജപ്പാന്‍ താരം കെനിച്ചി യോമോട്ടോ, കിര്‍ഗിസ്ഥാന്‍റെ ബാസര്‍ ബാസാറഗ്വേവ് എന്നിവര്‍ വെങ്കല മെഡല്‍ കണ്ടെത്തി.