ബീജിംഗില്‍ നീന്തല്‍കുളം തകര്‍ത്ത് വാഴുന്ന അമേരിക്കന്‍ നീന്തല്‍ താരങ്ങളില്‍ ആരോണ്‍ പെയ്‌ര്‍സോളും. പുരുഷന്‍മാരുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ ലോക റെക്കോഡോടെ പെയ്‌ര്‍സോള്‍ സ്വര്‍ണ്ണം നേടി.
വലിയ സമ്മര്‍ദ്ദമൊന്നും ഇല്ലാതെയുള്ള പെയര്‍സോലിന്‍റെ വിജയം 52.45 സമയത്തായിരുന്നു. 52.89 ജൂലയില്‍ പെയര്‍സോള്‍ തന്നെ സ്ഥാപിച്ച റെക്കോഡാണ് പഴങ്കഥയായി തീര്‍ന്നത്. ഒളിമ്പിക്‍സിലെ നിലവിലെ ജേതാവ് കൂടിയായിരുന്ന പെയ്‌ര്‍സോള്‍ ഫൈനല്‍ റൌണ്ടിലേക്ക് എത്തിയത് അഞ്ചാം സ്ഥാനക്കാരനായിട്ടായിരുന്നു.
പെയര്‍ സോളിന്‍റെ സഹതാരം അമേരിക്കയുടെ മാറ്റ് ഗ്രേവേഴ്‌സ് 53.11 സമയത്തില്‍ വെള്ളി മെഡല്‍ കണ്ടെത്തി. ഫൈനല്‍ റൌണ്ടില്‍ രണ്ടാം സ്ഥാനക്കാരനായിട്ടായിരുന്നു ഗ്രേവേഴ്‌സ് യോഗ്യത നേടിയത്.
യോഗ്യതാ മത്സരത്തില്‍ 52.97 എന്ന സമയത്തില്‍ ഫൈനല്‍ റൌണ്ടില്‍ മികച്ച പ്രകടനം നടത്തിയ ഓസ്ട്രേലിയയുടെ ഹെയ്‌ഡ്ന്‍ സ്റ്റോയീക്കലിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി റഷ്യന്‍ താരം അര്‍കാഡി വയാചെനിന്‍ വെങ്കല മെഡലിന് അര്‍ഹനായി. 53.18 സനയത്തില്‍ ആയിരുന്നു റഷ്യന്‍ താരത്തിന്‍റെ മുന്നേറ്റം.