ജീതേന്ദര്‍ പ്രതീക്ഷ നഷ്ടമാക്കി

Webdunia
ബുധന്‍, 20 ഓഗസ്റ്റ് 2008 (17:36 IST)
PROPRO
ബോക്‍സിംഗിലെ ഇന്ത്യന്‍ പ്രതീക്ഷയായ ബോക്‍സര്‍മാരില്‍ ജീതേന്ദര്‍ കുമാറിനു പ്രതീക്ഷകളെ മുന്നോട്ട് നയിക്കാനായില്ല. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ താരം പരാജയപ്പെട്ടു.

റഷ്യന്‍ എതിരാളിയായ ജോര്‍ജ്ജി ബാലക്ഷിനോട് 15-11 എന്ന സ്കോറിനാണ് 51 കിലോ വിഭാഗത്തിലെ മത്സരത്തില്‍ ഇന്ത്യന്‍ താരം പരാജയപ്പെട്ടത്. മൂന്നാം റൌണ്ടില്‍ മികച്ച പോരാട്ടത്തിനു ശേഷമായിരുന്നു ഇന്ത്യന്‍ താരം പുറത്തായത്.

ഇരു ബോക്‍സര്‍മാരും ഇഞ്ചോടിഞ്ചു പോരാട്ടം തന്നെ നടത്തിയെങ്കിലും വിജയം ബാലക്ഷിനൊപ്പമായിരുന്നു. അടുത്ത മത്സരത്തിനായി ഇറങ്ങുന്ന രണ്ടാമത്തെ ബോക്സര്‍ വിജേന്ദറിലേക്കാണ് ഇനി ഇന്ത്യ ഉറ്റുനോക്കുന്നത്.