ജര്‍മ്മന്‍ കരുത്തിനു മുന്നില്‍ തോല്‍ക്കാതെ അടരാടിയ യവനദേവന്‍മാന്‍ ഒളിമ്പിക് ബാസ്ക്കറ്റ്ബോളില്‍ വിജയം പിടിച്ചെടുത്തു. സൂപ്പര്‍ താരങ്ങളായ വാസിലിയോസിന്‍റെയും ഡിര്‍ക്ക് നോവിറ്റ്‌സ്ക്കിയുടെയും മികവില്‍ 87-63 എന്ന സ്കോറിനായിരുന്നു ഗ്രീക്കുകാര്‍ ജര്‍മ്മന്‍ ടീമിന്‍റെ കഥ കഴിച്ചത്. ഇതോടെ ആദ്യ ക്വാര്‍ട്ടര്‍ ഗ്രീ സ് കയ്യിലാക്കി.
വാസിലിയോസ് 23 പോയിന്‍റുകളായിരുന്നു ഗ്രീസിനായി നേടിയത്. നോവിറ്റ്സ്ക്കി 13 പോയിന്‍റ് നേടി. കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം സ്ഥാനക്കാരാണ് ഗ്രീസ്. ഒന്നാം പകുതിയില്‍ 44-33 എന്ന സ്കോറിന്‍റെ ലീഡ് സമ്പാദിക്കാന്‍ ഗ്രീസിനു കഴിഞ്ഞിരുന്നു. ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ ലിത്വാനിയ ഇറാനെ 99-67 ന് പരാജയപ്പെടുത്തി.
ലിത്വാനിയന്‍റ്ഹാരം ലിനാസ് ക്ലെയ്സയുടെ മികവായിരുന്നു ലിത്വാനിയയെ വിജയത്തിലേക്ക് നയിച്ചത്. 22 പോയിന്‍റുകള്‍ കണ്ടെത്തിയ ക്ലെയ്സ എട്ട് റീബൌണ്ട് പോയിന്‍രുകളാണ് കണ്ടെത്തിയത്. സഹതാരം സറുനാസ് ജാസികേവിഷ്യന്‍ 20 പോയിന്‍റുകളും കുറിച്ചു. ഇറാനിയന്‍ താരം ഹമീദ് ഹദാദി സ്വന്തം ടീമിനായി 21 പോയിന്‍റുകള്‍ കണ്ടെത്തി. മറ്റ് ഇറാനിയന്‍ താരങ്ങള്‍ ഒന്നും രണ്ടക്കം കണ്ടില്ല.
വനിതകളുടെ മത്സരത്തില്‍ ഓസ്ട്രേലിയന്‍ വനിതകള്‍ ബ്രസീലിനെ 80-65 നു തകര്‍ത്ത് വിട്ടു. ഒന്നാം പാദത്തില്‍ 29-17 നു ലീഡ് ചെയ്ത ഓസീസ് വനിതകള്‍ പകുതി എത്തിയപ്പോള്‍ 50-29 എന്ന സ്കോറിലായി.