ഒളിമ്പിക്സ് ബോക്സിങ്ങില്‍ നിന്ന് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന അഖില്‍ കുമാര്‍ പുറത്തായി . മോള്‍ഡൊവയുടെ വിയാസെസ്ലാവ് ഗോജെനാണ് 54 കിലോ ബാന്‍റംവെയ്‌റ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അഖില്‍ കുമാറിനെ കീഴടക്കിയത്.
ആദ്യ റൌണ്ട് മത്സരങ്ങളില്‍ പുലര്‍ത്തിയ മികവ് ക്വാര്‍ട്ടറില്‍ പുറത്തെടുക്കാന്‍ കഴിയാതെ പോയ അഖില്‍ 10-3 എന്ന നിലയിലാണ് ഗോജെനോട് പരാജയം സമ്മതിച്ചത്. ഇന്ത്യയുടെ ഒളിമ്പിക് സംഘത്തില്‍ ഷൂട്ടിങ്ങ് താരങ്ങള്‍ക്കൊപ്പം മെഡല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന താരമാണ് അഖില്‍.
ലോകചാമ്പ്യന്‍ റഷ്യയുടെ സെര്‍ജി വൊഡോപിയാനോവിനെ ആദ്യ റൌണ്ടുകളില്‍ കീഴടക്കിയ അഖില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ചിറക് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അഖില്‍ കുമാര്‍ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തയതോടെ ബുധനാഴ്ച ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇറങ്ങുന്ന ജിതേന്ദര്‍ കുമാര്‍, വിജേന്ദര്‍ കുമാര്‍ എന്നിവരിലേക്ക് ഇന്ത്യയുടെ ബോക്സിങ്ങ് മെഡല്‍ പ്രതീക്ഷ ചുരുങ്ങുകയാണ്.