റിസ്താ

ശനി, 24 നവം‌ബര്‍ 2012 (17:29 IST)
റിസ്താ നോണ്‍ പ്രിയര്‍ക്ക് ഇഷ്ടപ്പെടാതെ വരില്ല. അത്ര വ്യത്യസ്തവും പുതുമയാര്‍ന്നതുമായ രുചിയാണിതിന്.

ചേര്‍ക്കേണ്ട ഇനങ്ങള്‍

ആട്ടിറച്ചി - അര കിലോ
ഉപ്പ്‌ - പാകത്തിന്‌
പാല്‍ - 1 ലിറ്റര്‍
കാശ്മീര്‍ മുളക്‌ പൊടി - 1 ടേബിള്‍ സ്പൂണ്‍
ജാതി പത്രി പൊടിച്ചത്‌ - അര ടീസ്പൂണ്‍
ഏലയ്ക്കാ പൊടിച്ചത്‌ - അര ടീസ്പൂണ്‍
ക്രീം - രണ്ട്‌ ടേബിള്‍ സ്പൂണ്‍

പാകം ചെയ്യേണ്ട വിധം

ആട്ടിറച്ചിയില്‍ ഉപ്പ്‌ പുരട്ടി മിന്‍സ്‌ ചെയ്ത്‌ ഉരുട്ടി ഉരുളകളാക്കി വയ്ക്കുക. ഉരുളകള്‍ ചൂടായ എണ്ണയില്‍ വറുത്തെടുക്കുക. അതിനുശേഷം ഒരു ലിറ്റര്‍ പാലില്‍ ഏലയ്ക്കായും ജാതി പത്ര പൊടിയും ചുവന്ന മുളക്‌ പൊടിയും ചേര്‍ത്ത്‌ വഴറ്റുക. വഴന്ന്‌ പകുതിയാകുമ്പോള്‍ ഉരുളകള്‍ ചേര്‍ക്കുക. പാല്‍ വീണ്ടും വറ്റിച്ച്‌ പകുതിയാക്കുക. ഇങ്ങനെ റിസ്ത തയ്യാറാക്കാം.

വെബ്ദുനിയ വായിക്കുക