എളുപ്പത്തിലുണ്ടാക്കാം ചിക്കൻ ഫ്രൈ !

ചിപ്പി പീലിപ്പോസ്

ചൊവ്വ, 4 ഫെബ്രുവരി 2020 (17:06 IST)
ചിക്കൻ കറി ഇഷ്ടമില്ലാത്തവർ ഉണ്ടോ?. വെജിറ്റേറിയൻ അല്ലാത്തവരുടെ ഇഷ്ട് വിഭവങ്ങളിൽ ഒന്നാണ് ചിക്കൻ ഫ്രൈ. ഹോട്ട് ചിക്കന്‍ ഫ്രൈ എന്ന് കേള്‍ക്കുമ്പോഴേ നാവില്‍ വെള്ളമൂറുന്നില്ലേ. പാചകം ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.  
 
ചേരുവകള്‍:
 
ചിക്കന്‍ - 1 കിലോ
സവാള - 2
ഇഞ്ചി - 1 വലിയ കഷണം
മുളകുപൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
കുരുമുളകുപൊടി - 1
വെളുത്തുള്ളി - 4
തക്കാളി - 1/2 കപ്പ് (അരിഞ്ഞത്)
സോയാസോസ് - 1 1/2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
ഡാല്‍ഡ - 3 ടേബിള്‍ സ്പൂണ്‍
 
പാകം ചെയ്യുന്ന വിധം:
 
കോഴി വലിയ കഷണങ്ങളാക്കി ഫോര്‍ക്കു കൊണ്ട് വരയുക. എന്നിട്ട് സോയാസോസ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് പുരട്ടി ഒരു മണിക്കൂര്‍ മാറ്റി വയ്ക്കുക. എന്നിട്ട് ഡാല്‍ഡ ചൂടാക്കി അതില്‍ അരിഞ്ഞ സവാള, ഇഞ്ചി എന്നിവ വഴറ്റുക. നന്നായി മൂത്തുവരുമ്പോള്‍ ഇറച്ചി ചേര്‍ത്ത് വറുക്കുക. നിറം മാ‍റിവരുമ്പോള്‍ തക്കാളി ചേര്‍ക്കുക. നല്ലവണ്ണം മൊരിഞ്ഞുവരുമ്പോള്‍ വാങ്ങുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍