എല്ലാവർക്കും തന്നെ നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് തലചൊറിച്ചിൽ. ശുചിത്വക്കുറവും ചർമത്തിന്റെ ആരോഗ്യക്കുറവുമാണ് ഇതിന്റെ പ്രധാന കാരണം. പതിവായി കേശസംരക്ഷണ മാർഗങ്ങൾ സ്വീകരിക്കുകയും മുടി ഇടയ്ക്കിടെ കഴുകുകയും ചെയ്യുകയാണെങ്കിൽ ചൊറിച്ചിലും അസ്വസ്ഥതയും കുറയ്ക്കാം. ചർമത്തിലെ അണുബാധ, ചുവപ്പ് നിറം ഇതെല്ലാമാണ് ചൊറിച്ചിലിന്റെ ലക്ഷണങ്ങൾ.