കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാർത്ഥിനിയെ തൃശ്ശൂർ മെഡിക്കൽ കോളജിലെ ഐസൊലേഷന്‍ വാർഡിലേക്ക് മാറ്റി. പുലർച്ചെ 6.30 ഓടെയാണ് വിദ്യാർത്ഥിയെ ഐസൊലേഷന്‍ വാർഡിലേക്ക് മാറ്റിയത്.വിദ്യാർത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായാണ് ലഭ്യമാകുന്ന വിവരം. കൊറോണ സംബന്ധിച്ച് എല്ലാ ജില്ലകളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.