ക്രിസ്‌മസിനു വ്യത്യസ്ഥമായി എന്ത് വിഭവം തയ്യാറാക്കുമെന്ന സംശയം പലരിലുമുണ്ട്. ഇക്കാര്യത്തില്‍ ഒരു സംശവും വേണ്ട, താറാവ് ബീഫിനേക്കാള്‍ കെക്കേമമായി തയ്യാറാക്കാന്‍ സാധിക്കുന്നതാണ്. രുചികരമായ താറാവ് കറിക്കൊപ്പം അപ്പം, ചപ്പാത്തി, കപ്പ, പെറോട്ട എന്നിവ എത്ര കഴിച്ചാലും മതിയാവില്ല.
അതേസമയം, താറാവ് കറി വെക്കുന്നതില്‍ നിന്നും പലരും മടി കാണിക്കുന്നുണ്ട്. പാചകം ചെയ്യുന്നതില്‍ വേണ്ടത്ര അറിവില്ലാത്തതാണ് ഇതിനു കാരണം. എത്ര ശ്രദ്ധയോടെ ഉണ്ടാക്കിയാലും രുചി വരുന്നില്ലെന്ന പരാതിയും പലരിലുമുണ്ട്.
ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ രുചികരമായ താറാവ് കറി തയ്യാറാക്കാന്‍ കഴിയും.
താറാവ് കറിയുണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍:
താറാവിറച്ചി - 1കി ഗ്രാം
സവാള - 4 എണ്ണം
പച്ചമുളക് - 4
ഇഞ്ചി -1ചെറിയ കഷണം
മുളകുപൊടി - 3 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 2 ടീസ്പൂണ്‍
കുരുമുളകുപൊടി - 1 ടീസ്പൂണ്‍
ഇറച്ചി മസാലപ്പൊടി - ആവശ്യത്തിന്.
വെളിച്ചെണ്ണ - 4ടീസ്പൂണ്‍
കറിവേപ്പില
പാകം ചെയ്യുന്ന വിധം:
വെളിച്ചെണ്ണ ചൂടാക്കി അരിഞ്ഞ സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ നന്നായി ബ്രൌണ്‍ നിറമാകുന്നതുവരെ വഴറ്റുക. അതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, മസാലപ്പൊടി, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കുക. എന്നിട്ടതിലേക്ക് കഷണങ്ങളാക്കിയ താറാവിറച്ചിയും ഉപ്പും ചേര്‍ക്കുക. ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ഇറച്ചി വേവിക്കുക. വെള്ളം അധികമാകാതെ ചെറിയ ചൂടില്‍ വേവിച്ചെടുക്കുക.