ചുട്ടുള്ളി മീന്‍ കറി

Webdunia
വ്യാഴം, 30 ജൂലൈ 2009 (20:07 IST)
മീന്‍ കറി ഉണ്ടാക്കുന്നത്‌ ഒരു കലതന്നെയാണ്‌. ചില പൊടികൈകള്‍ പരീക്ഷിച്ച്‌ അല്‍പം വ്യത്യസ്തരാകാന്‍ താത്പര്യമുള്ളവര്‍ക്ക്‌ ചുട്ടുളി മീന്‍ കറി വയ്ക്കാം.

ചേര്‍ക്കേണ്ട ഇനങ്ങള്‍:

ചുവന്നുള്ളി അരച്ച്‌ പുരട്ടി വറുത്തെടുത്ത മീന്‍ കണമ്പ്‌ 20
ചുവന്നുള്ളി 250 ഗ്രാം
ഇഞ്ചി ഒരിഞ്ചിന്‍റെ ഒരു കഷണം വെളുത്തുള്ളി 10 അല്ലി
പച്ചമുളക്‌ 5 എണ്ണം
മഞ്ഞള്‍പ്പൊടി ഒന്നര ടീസ്പൂണ്‍
എണ്ണ നാല്‌ ടീസ്പൂണ്‍
ഉപ്പ്‌ ആവശ്യത്തിന്‌

പാകം ചെയ്യേണ്ട വിധം:

മീന്‍ വൃത്തിയായി കഴുകി വയ്ക്കുക. ഒരു പാന്‍ ചൂടാക്കി മീന്‍ അതിലില്‍ വച്ച്‌ റോസ്റ്റ്‌ ചെയ്ത്‌ അതിന്‍റെ തോല്‍ കളയുക. മീനിന്‍റെ പുറത്ത്‌ മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത്‌ എണ്ണയില്‍ വറുക്കുക. രണ്ട്‌ മുതല്‍ അഞ്ച്‌ വരെയുള്ള ചേരുവകള്‍ നേര്‍മ്മയായി അരച്ചെടുക്കുക. അല്‍പം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത്‌ എണ്ണയില്‍ മൂപ്പിക്കുക. അരപ്പ്‌ മീനിന്‌ മുകളില്‍ പുരട്ടിയ ശേഷം വറുത്തെടുത്ത്‌ ഉപയോഗിക്കാവുന്നതാണ്‌.