ചിക്കന്‍ മഞ്ചൂരിയന്‍

Webdunia
ബുധന്‍, 29 മെയ് 2013 (15:18 IST)
ഉണ്ടാക്കാന്‍ എളുപ്പം. രുചിയാണെങ്കില്‍ മെച്ചം.. അതാണ് ചിക്കന്‍ മഞ്ചൂരിയന്‍

ചേര്‍ക്കേണ്ട ഇനങ്ങള്‍

കോഴി കഷണങ്ങളാക്കിയത്‌ - 500 ഗ്രാം
മൈദ - 1 കപ്പ്‌
സോയാസോസ് ‌- 4 ടേബിള്‍ സ്പൂണ്‍
ചില്ലിസോസ്‌ - 2 ടേബിള്‍ സ്പൂണ്‍
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്‌
ഉപ്പ്‌ - പാകത്തിന്‌

പാകം ചെയ്യുന്ന വിധം

സോയാസോസും, ചില്ലി സോസും, എണ്ണയും ഇറച്ചിക്കഷണത്തില്‍ പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക. പാത്രത്തില്‍ എണ്ണ ചൂടാക്കി ഇറച്ചി കഷണങ്ങള്‍ ബ്രൗണ്‍ നിറത്തില്‍ വറുത്ത്‌ കോരുക.