66 കോടി രൂപ ഇന്ത്യന്‍ യുവതി തട്ടിയെടുത്തു

Webdunia
ചൊവ്വ, 3 സെപ്‌റ്റംബര്‍ 2013 (10:31 IST)
PRO
ഇന്ത്യന്‍ യുവതി ഒമാനില്‍ 66 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടു. നിരവധി ഇന്ത്യന്‍നിക്ഷേപകരില്‍നിന്ന് പണം തട്ടിയെടുത്ത യുവതി മംഗലാപുരത്തേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചു.

സര്‍ക്കാറിന്റെ ഒട്ടേറെ പദ്ധതികളുടെ ചുമതല വഹിക്കുന്ന ആളാണെന്നും വിവിധ മന്ത്രാലയങ്ങളുമായി ബന്ധമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു യുവതി തട്ടിപ്പ് നടത്തിയിരുന്നത്. യുവതി ആദ്യഘട്ടങ്ങളില്‍ പലിശനല്‍കുമായിരുന്നുവെന്നും മാസങ്ങള്‍ക്കുശേഷം അവരെ കാണാതായെന്നും പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ പറഞ്ഞു.

കഴിഞ്ഞ മെയില്‍ രാജ്യം വിട്ട യുവതി ഇപ്പോള്‍ മംഗലാപുരത്ത് ഉണ്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ യുവതിക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്.