സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദ്രാബാദ് യുഎ‌ഇയില്‍ ബ്രാഞ്ച് തുടങ്ങാന്‍ പദ്ധതിയിടുന്നു

Webdunia
വെള്ളി, 20 സെപ്‌റ്റംബര്‍ 2013 (12:50 IST)
PRO
ദുബായിയില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദ്രാബാദ് പുതിയ ബ്രാഞ്ച് തുടങ്ങാന്‍ ആലോചന. ദുബായിയില്‍ ദുബൈയില്‍ പുതിയ ഓഫീസ് തുടങ്ങുന്നതിനു സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദ്രാബാദ് യുഎഇ സെന്‍ട്രല്‍ ബാങ്കിനെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍.

വിദേശ രാജ്യത്ത് ഓഫീസ് പ്രവര്‍ത്തിപ്പിക്കാന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് നേരത്തെ അനുമതി ലഭിചിട്ടുണ്ടെന്നു ബാങ്ക് അധികൃതര്‍ ദുബായിയില്‍ പറഞ്ഞു. സിറ്റി എക്‌സ്‌ചെയ്ഞ്ചുമായി സഹകരിച്ചാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദ്രബാദ് ദുബായിയില്‍ പുതിയ ഓഫീസ് ആരംഭിക്കുക.

യുഎ‌ഇ സെന്‍‌ട്രല്‍ ബാങ്കിന്റെ അനുവാദം ലഭിച്ചാല്‍ ഉടന്‍ തന്നെ ബാങ്കിന്റെ ബ്രാഞ്ച് തുടങ്ങാന്‍ സാ‍ധിക്കുമെന്നാണ് ബാങ്ക് അധികൃതര്‍ അറിയിക്കുന്നത്.