സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ കൊല്ലപ്പെട്ടു. സൌദിയിലെ നബാനിയിലാണ് അപകടം ഉണ്ടായത്.
കോഴിക്കോട് മാവൂര്‍ കളങ്ങരകണ്ടിയില്‍ മേലേചല്ലുമ്പത്തില്‍ വീട്ടില്‍ സുലൈമാന്‍, വെള്ളിലശ്ശേരി കുതിരാടന്‍ വീട്ടില്‍ അബ്ദു റഷീദ് എന്നിവരാണ് മരിച്ചത്. ഉംറക്കെത്തിയ ബന്ധുക്കളെ കാണാന്‍ മദീനയില്‍ പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം.
ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഡ്രൈവര്‍ മാവൂര്‍ സ്വദേശി നാസര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.