റമസാന്‍ കാലത്ത് പകല്‍ സമയം ഭക്ഷണം കഴിച്ചാല്‍ നാടുകടത്തുമെന്ന് സൌദി ഭരണകൂടം

Webdunia
വ്യാഴം, 11 ജൂലൈ 2013 (13:05 IST)
PRO
റമസാന്‍ കാലത്ത് പകല്‍സമയം പരസ്യമായി ഭക്ഷണം കഴിക്കുന്നവര്‍ക്ക് കഠിന്‍ ശിക്ഷ നല്‍കുമെന്ന് സൌദി ഭരണകൂടം അറിയിച്ചു. പകല്‍ പരസ്യമായി ഭക്ഷണം കഴിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

മുസ്ലിംകള്‍ക്ക് പുറമെ മറ്റ് മതക്കാരും റമസാനില്‍ പരസ്യമായി ഭക്ഷണം കഴിക്കുന്നത് വിലക്കിയിട്ടുണ്ട്. എല്ല മതസ്ഥരും റമസാനിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നാണ് സൌദി ഭരണകൂടം നിര്‍ദ്ദേശിക്കുന്നത്. റമസാന്റെ പവിത്രതയെ കളങ്കപ്പെടുത്തുന്നവരെ കണ്ടെത്താനായി രഹസ്യാന്വേഷണ വിഭാഗത്തെയും നിയമിച്ചിട്ടുണ്ട്.

പരസ്യമായി ഭക്ഷണം കഴിച്ച് പിടിക്കപ്പെടുന്നവര്‍ക്ക് ചാട്ടവാറടി മുതല്‍ ജയില്‍ ശിക്ഷ വരെ ലഭിക്കും. വിദേശികളാണ് തെറ്റു ചെയ്യുന്നതെങ്കില്‍ ഉടനെ നാടുകടത്തും. തെറ്റ് ചെയ്യുന്നവരെ കണ്ടെത്താനായി പൊലീസിനെ ചുമതലപ്പെടുത്തിയതായി ഭരണകൂടം അറിയിച്ചു.