നിതാഖത്ത്: ജോലി തേടുന്നവര്‍ക്ക് വഴികാട്ടിയായി ഇന്ത്യന്‍ എംബസി വെബ്സൈറ്റ്

Webdunia
ചൊവ്വ, 7 മെയ് 2013 (10:16 IST)
PTI
PTI
സൌദിയിലെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട നിതാഖത്ത് നിയമം മൂലം തൊഴില്‍ നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ ഇന്ത്യന്‍ എംബസി വെബ്സൈറ്റ്. ജോലി തേടുന്നവര്‍ക്കായി സൌദിയിലെ കമ്പനികളുടെ പേരുകള്‍ എംബസി വെബ്സൈറ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ജോലി നഷ്ടപ്പെട്ടവര്‍ക്ക് വഴികാട്ടിയാകാന്‍ വെബ്സൈറ്റ് ഉപകരിക്കും എന്നാണ് കരുതപ്പെടുന്നത്.

തൊഴിലാളികളെ ആവശ്യമുള്ള കമ്പനികളുടെ വിവരങ്ങളാണ് എംബസിയുടെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്നത്. കമ്പനികളുടെ വെബ്‌സൈറ്റ്, ഇമെയില്‍ വിലാസം, എച്ച് ആര്‍ വിഭാഗത്തിന്റെ ഫോണ്‍ നമ്പര്‍ എന്നിവയും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.

നിരാശരായി നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് സൌദിയില്‍ തന്നെ മറ്റൊരു കമ്പനിയില്‍ ജോലിയ്ക്ക് കയറാന്‍ ഇത് ഉപകരിക്കും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. എന്നാല്‍ കമ്പനിയും തൊഴിലാളിയും ഏര്‍പ്പെടുന്ന കരാറില്‍ എം‌ബസി കൈകടത്തില്ല എന്നാണ് വിവരം.