കാമുകിയുടെ കൊല: സിംഗപ്പൂരില്‍ മലയാളിക്ക് വധശിക്ഷ

Webdunia
വ്യാഴം, 22 മാര്‍ച്ച് 2012 (10:50 IST)
കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ സിംഗപ്പൂരില്‍ മലയാളി യുവാവിന് വധശിക്ഷ. ബിജു കുമാര്‍ ഗോപിനാഥന്‍ നായര്‍ക്കാണ്(36) സിംഗപ്പൂര്‍ കോടതി വധശിക്ഷ വിധിച്ചത്. കപ്പല്‍‌ശാലയിലെ ജീവനക്കാരനായിരുന്നു ഇയാള്‍.

ഫിലിപ്പീന്‍സുകാരിയായ കാമുകി റോസ്‌ലിന്‍ റേയ്സ് പാസ്കുവയെ(30) കൊലപ്പെടുത്തി എന്നാണ് കേസ്. 2010 മാര്‍ച്ച് 15-ന് ഒരു ഹോട്ടല്‍മുറിയില്‍ ആണ് കൊല നടന്നത്. വിചാരണാ വേളയില്‍ ബിജു കുറ്റം നിഷേധിച്ചില്ല.

കൊലക്കുറ്റം തെളിഞ്ഞാല്‍ സിംഗപ്പൂരില്‍ വധശിക്ഷയാണ് വിധിക്കാറുള്ളത്.

English Summary: A 36-year-old Indian man was on Wednesday sentenced to death by a Singapore court for murdering his Filipina girlfriend in 2010. Bijukumar Remadevi Nair Gopinathan was convicted of the murder of Roselyn Reyes Pascua and given the mandatory death penalty.