രക്തയോട്ടം കുറവാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കാം

സിആര്‍ രവിചന്ദ്രന്‍

ശനി, 23 നവം‌ബര്‍ 2024 (18:19 IST)
ശരീരത്തില്‍ രക്തചംക്രമണം കുറയുന്നതാണ് ഇപ്പോഴുള്ള പ്രധാന ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്ന്. ഇതിന് പ്രധാന കാരണങ്ങള്‍ അമിത വണ്ണവും, പ്രമേഹവും, പുകവലിയുമൊക്കെയാണ്. ഫ്‌ലാവനോയിഡ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തയോട്ടം വര്‍ധിപ്പിക്കും. ഉള്ളിയിലാണ് കൂടുതല്‍ ഫ്‌ളാവനോയിഡ് ഉള്ളത്. ഉള്ളി ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. നൈട്രിക് ഓക്‌സേഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. മുളക്, വെളുത്തുള്ളി, കറുവപ്പട്ട, ബീറ്റ്‌റൂട്ട്, പച്ചിലകള്‍, എന്നിവയിലെല്ലാം നൈട്രിക് ഓക്‌സേഡ് ധാരാളം ഉണ്ട്.
 
വിറ്റാമിന്‍സി രക്തചംക്രമണം വര്‍ധിപ്പിക്കും. ഫാറ്റി മത്സ്യങ്ങളില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3യും നല്ലതാണ്. ഹൃദയാഘാതവും ഇത് തടയും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍