ഇടയ്ക്കിടെ ഉണ്ടാകുന്ന മലബന്ധവും വയറിളക്കവും കുടലിലെ കാന്‍സറിന്റെ ലക്ഷണങ്ങളാകാം!

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 9 ഒക്‌ടോബര്‍ 2024 (12:37 IST)
ഇന്ന് ജനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ഒരു രോഗമാണ് കാന്‍സര്‍. കാന്‍സര്‍ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കാറുണ്ട്. ക്യാന്‍സറിന്റെ പ്രധാന കാരണമായി പറയുന്നത് നമ്മുടെ ജീവിതശൈലിയില്‍ ഉണ്ടായ മാറ്റങ്ങളാണ്. അത്തരത്തില്‍ ഒരു കാന്‍സറാണ് കുടലില്‍ ഉണ്ടാകുന്ന കാന്‍സര്‍. ഇതിനെ കോളന്‍ കാന്‍സര്‍ എന്നും പറയപ്പെടുന്നു. മലത്തില്‍ ഉണ്ടാകുന്ന രക്താംശമാണ് കോളന്‍ കാന്‍സറിന്റെ പ്രധാന ലക്ഷണം. ഇതുകൂടാതെ പൈല്‍സ്, മലബന്ധം  എന്നിവ കാരണവും മലത്തില്‍ രക്തം ഉണ്ടാകാറുണ്ടെങ്കിലും കുടലിലെ ക്യാന്‍സറിനും ലക്ഷണമാണ് ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഉണ്ടാകുന്നത്. 
 
ഇടയ്ക്കിടെ ഉണ്ടാകുന്ന മലബന്ധവും വയറിളക്കവും കുടലിലെ കാന്‍സറിന്റെ ലക്ഷണങ്ങളാകാം. ഇന്നത്തെ മാറി വരുന്ന ആഹാര ശീലങ്ങള്‍ ഒരു പരിധി വരെ ഇത്തരത്തിലുള്ള ക്യാന്‍സറുകള്‍ക്ക് കാരണമായേക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍