ദസറ:സ്വത്വം വെളിവക്കുന്ന ദിനം

Webdunia
FILEFILE
ദസറയെക്കുറിച്ച് പല കഥകളുണ്ട് കഥയുണ്ട്. അതിലൊന്ന് ശമീവൃക്ഷവുമായി ബന്ധപ്പെട്ടതാണ്.

പാണ്ഡവരുടെ അജ്ഞാതവാസക്കാലം വിരാട രാജധാനിയിലായിരുന്നു. വിരാട രാജാവിന്‍റെ കൊട്ടാരത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് പാണ്ഡവര്‍ ആയുധങ്ങള്‍ അടുത്ത് നിന്നിരുന്ന ശമീ വൃക്ഷത്തിനെ ഏല്‍പ്പിച്ചു.

ഒരു വര്‍ഷത്തെ അജ്ഞാതവാസം അവസാനിച്ചപ്പോള്‍ ശമീ വൃക്ഷത്തില്‍ നിന്ന് ആയുധങ്ങള്‍ തിരിച്ചുവാങ്ങി അവര്‍ യഥാര്‍ത്ഥ വ്യക്തിത്വം ലോകര്‍ക്ക് വെളിവാക്കി.

ആ ദിവസമാണ് വിജയദശമിയായി ആഘോഷിക്കുന്നതെന്ന് വിശ്വാസം. സ്വന്തം സ്വത്വം വെളിവാക്കുന്ന ദിനമെന്ന അര്‍ത്ഥം കൂടി അങ്ങി നെ വിജയദശമിക്ക് കൈവരുന്നു,

അതിനാല്‍ വിജയദശമി ദിവസം ശമിയുടെ ഇല കൊണ്ട് ദുര്‍ഗയ്ക്ക് നടത്തുന്ന പൂജ അത്യന്തം വി ശേഷമാണത്രേ.