നവരാത്രി മൂന്നാം ദിനം: ദേവി ചന്ദ്രഘണ്ട ധ്യാനം

Webdunia
ശനി, 9 സെപ്‌റ്റംബര്‍ 2017 (17:03 IST)
നവരാത്രിക്കാലത്ത് ദേവീപ്രീതിക്കായി പ്രത്യേക ചിട്ടവട്ടങ്ങളോടെയുള്ള ഉപാസനയാണ്‌ നടക്കുന്നത്. എല്ലാ അറിവുകളുടെയും ഉറവിടമാണ് ദുര്‍ഗാദേവി. ഏത് തൊഴില്‍ മേഖലയില്‍ ഉള്ളവരും തങ്ങളുടെ കര്‍മ്മപാതയില്‍ ഔന്നത്യം നേടാനായി ഈ ദിവസങ്ങളില്‍ ദേവിയെ ഉപാസിക്കുന്നു.
 
ഗുണാതീതയായ ദേവി സത്വം, തമസ്സ്, രജസ്സ് എന്നീ ഗുണങ്ങളെ ആധാരമാക്കി ലോകരക്ഷാര്‍ത്ഥം അവതരിപ്പിക്കുന്ന കഥയാണ് നവരാത്രിയുടെ ഇതിവൃത്തമായി പറയുന്നത്. നവരാത്രികാലത്തെ അനുഷ്‌ഠാനങ്ങളില്‍ പ്രാധാന്യമുള്ളവയായി പറയുന്നത്‌ അഷ്‌ടലക്ഷ്‌മീബലി, ജയദുര്‍ഗാപൂജ, രാജമാതംഗീപൂജ, മംഗളഗൗരീപൂജ, ഹംസവാഗീശ്വരീബലി ഇവയാണ്‌.
 
അറിവിന്റെയും ധൈര്യത്തിന്റെയും ദേവിയായ ചന്ദ്രഘണ്ടാദേവിയുടെ പൂജയാണ് നവരാത്രിയുടെ മൂന്നാം ദിവസം നടത്തേണ്ടത്. കൈയില്‍ അക്ഷമാലയും കമണ്ഡലുവും ധരിച്ച് മറ്റനേകം ആയുധങ്ങളുമായി ഒരു നവവധുവിന്റെ വേഷവിതാനങ്ങളോടെ പുലിപ്പുറത്തിരിക്കുന്ന ഈ ദേവീ സങ്കല്‍പ്പമാണ് ദേവി ചന്ദ്രഘണ്ടയുടേത്.
 
വിവാഹത്തിനായി ശിവഭഗവാന്‍ എഴുന്നള്ളിയപ്പോള്‍ ബ്രഹ്മചാരിണീ ഭാവത്തിലുള്ള പാര്‍വതീ ദേവിയുടെ ബന്ധുജനങ്ങള്‍ക്ക് മനോവിഷമമുണ്ടായി. ശിവന്‍റെ ശ്മശാനവേഷവും ഭൂതഗണങ്ങളും ഒപ്പമുള്ള കാട്ടുമൃഗങ്ങളുമൊക്കെയാണ് അതിന് കാരണം. എന്നാല്‍ ഭാവവ്യത്യാസം കൂടാതെ അവരെ സ്വീകരിച്ച് അവരുടെ ആയുധങ്ങള്‍ വാങ്ങി തന്റെ കൈയിലൊതുക്കിക്കുകയും പിന്നെ പുലിപ്പുറത്തിരുന്ന് അവര്‍ക്കു സ്വാഗതവുമരുളുകയും ചെയ്തുവത്രേ.

അനുബന്ധ വാര്‍ത്തകള്‍

Next Article