ഐശ്വര്യവും സമൃദ്ധിയും നല്‍കുന്ന നവരാത്രിദിനങ്ങള്‍ ഭക്തിയോടെ വേണം ആചരിക്കേണ്ടത്. ദേവിയെ പ്രീതിപ്പെടുത്തുക എന്നതാണ് ഈ ദിനങ്ങളില്‍ പ്രധാനം. ഒരോ ഫലത്തിലും ഓരോ ചൈതന്യരൂപങ്ങളെ പ്രത്യേകം പ്രാര്‍ത്ഥിച്ച് പ്രസാദിപ്പിക്കുന്നത് നല്ലതാണ്.
അഹന്തയുടെ പ്രതിരൂപമായ മഹിഷാസുരനെ നിഗ്രഹിച്ച് ദേവി വിജയം ആഘോഷിച്ചതിന്‍റെ ഓര്‍മ്മപുതുക്കലാണ് നവരാത്രികാലത്ത് നടക്കുന്നത്.
നവരാത്രിയുടെ ആറാം ദിവസം ദേവി കാത്യായനി പൂജയാണ് നടത്തേണ്ടത്. വിശുദ്ധിയിലേക്ക് പ്രയാണം ചെയ്യുന്നവള്‍ എന്നാണ് കാത്യായനിയുടെ അര്‍ത്ഥം. ദേവിയെ ആരാധിക്കുന്നവരും വിശുദ്ധിയിലേക്കുള്ള യാത്ര ആരംഭിക്കുന്നു.
അറിവില്ലായ്‌മയ്ക്ക് മേല്‍ ജ്ഞാനം നേടുന്ന വിജയമാണ് ഈ ആറാം ദിവസം നവരാത്രി പൂജയില്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയുക. മാത്രമല്ല, ആറാം ദിന പൂജ കന്യകമാര്‍ക്കും വിശേഷപ്പെട്ടതാണ്. കാത്യായനീവ്രതം പ്രത്യേകിച്ചും അവര്‍ക്കുണ്ടാക്കുന്ന ഗുണങ്ങള്‍ വളരെയേറെ. ചതുര്‍ഭുജയായ ദേവി പുഷ്പവും വാളും അഭയമുദ്രകളും ധരിച്ച് സിംഹവാഹിനിയായി വരുന്നതാണ് കാത്യായനീരൂപം.