നവരാത്രി ഉത്സവത്തിന് പിന്നിലെ ഐതീഹ്യം ഇതാണ്

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 22 ഒക്‌ടോബര്‍ 2023 (12:17 IST)
രാവണനെ കൊല്ലുന്നതിനുള്ള ശക്തി സംഭരിക്കുന്നതിനായി ശ്രീരാമന്‍ ഒമ്പത് നവരാത്രി ദിനങ്ങളില്‍ ദേവിയുടെ ഒമ്പത് ഭാവങ്ങളെയും പൂജിച്ചു. തുടര്‍ന്ന് പത്താം ദിവസം പൂര്‍ണ്ണ ശക്തിമാനായി രാവണനെ ജയിക്കാനുള്ള ശക്തി നേടിയെടുത്തുയെന്നുമാണ് വിശ്വാസം. ആ ഓര്‍മ്മക്കായി വടക്കെ ഇന്ത്യയില്‍ രാവണ പ്രതിമ അഗ്നിക്കിരയാക്കുന്ന ചടങ്ങ് നടത്താറുണ്ട്.
 
കര്‍മ്മ മാര്‍ഗത്തില്‍ ദേവീപ്രീതി നേടുന്നതിനായാണ് മഹാനവമി നാളില്‍ ആയുധങ്ങള്‍ ദേവിയ്ക്കു മുന്നില്‍ പൂജയ്ക്കു വയ്ക്കുന്നത്. രാജ്യത്തെ മറ്റിടങ്ങളില്‍ ദേവീസങ്കല്‍പ്പത്തെ ശക്തിയായി ആരാധിക്കുമ്പോള്‍ കേരളത്തില്‍ സരസ്വതീഭാവത്തിനാണ് പ്രാധാന്യം. ക്ഷേത്രങ്ങളില്‍ ഇന്നത്തെ പ്രത്യേക പൂജകള്‍ക്ക് ശേഷം, വിജയദശമിദിനമായ നാളെ പൂജയ്ക്കായി വച്ച പുസ്തകങ്ങളും മറ്റും എടുക്കുന്നതോടെ നവരാത്രി ഉത്സവത്തിന് സമാപനമാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article