Easter Wishes in Malayalam: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ നാളെ ഈസ്റ്റര്‍ ആഘോഷിക്കുന്നു. പീഡനങ്ങള്‍ സഹിച്ച് കുരിശില്‍ മരിച്ച യേശു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മയായാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ ആരംഭിക്കും. പാതിരാ കുര്‍ബ്ബാനയ്ക്ക് ശേഷം ക്രൈസ്തവരുടെ അമ്പത് നോമ്പാചരണത്തിനു ആചരണത്തിനു അവസാനമാകും. യേശു മരിച്ചവര്‍ക്കിടയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ലോകത്തിനു രക്ഷ പ്രദാനം ചെയ്തു എന്നാണ് ക്രൈസ്തവ വിശ്വാസം.