Christmas Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേരാം മലയാളത്തില്‍

രേണുക വേണു

ചൊവ്വ, 24 ഡിസം‌ബര്‍ 2024 (12:48 IST)
Christmas Wishes in Malayalam: യേശുദേവന്റെ പിറന്നാളായ ക്രിസ്മസ് ആഘോഷിക്കുകയാണ് ലോകം മുഴുവന്‍. വീടുകളില്‍ പുല്‍ക്കൂട് ഒരുക്കിയും നക്ഷത്രം തൂക്കിയും ദിവ്യരക്ഷകന്റെ തിരുപ്പിറവിക്കായി അവസാനവട്ട ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍. പ്രിയപ്പെട്ടവര്‍ മലയാളത്തില്‍ ക്രിസ്മസ് ആശംസകള്‍ നേരാന്‍ മറക്കരുത്. ഏതാനും മലയാളം ആശംസകള്‍ ഇതാ...
 
ഏവര്‍ക്കും ദിവ്യരക്ഷകന്റെ തിരുപ്പിറവി ആശംസകള്‍ 
 
എല്ലാവര്‍ക്കും സ്നേഹവും സന്തോഷവും അനുഗ്രഹവും നേരുന്നു. മെറി ക്രിസ്മസ് ! 
 
ക്രിസ്മസിന്റെ സന്തോഷവും സമാധാനവും എന്നും നിങ്ങള്‍ക്കൊപ്പം ഉണ്ടാകട്ടെ...ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍ 
 
ക്രിസ്തുവിന്റെ വരവ് നിങ്ങള്‍ക്ക് പുതുജീവനും പ്രതീക്ഷയും നല്‍കട്ടെ...അനുഗ്രഹപൂര്‍ണമായ നല്ല നാളുകള്‍ ആശംസിക്കുന്നു...മെറി ക്രിസ്മസ് 
 
നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ക്രിസ്മസിന്റെ എല്ലാവിധ മംഗളങ്ങളും നേരുന്നു 
 
ഈ ക്രിസ്മസ് ദിനത്തില്‍ നിങ്ങളുടെ ഹൃദയത്തിലെ എല്ലാ ആഗ്രഹങ്ങളും പൂര്‍ണതയിലെത്തട്ടെ..മെറി ക്രിസ്മസ് 
 
ദിവ്യരക്ഷകന്‍ പ്രദാനം ചെയ്യുന്ന സന്തോഷം എന്നും നിങ്ങളില്‍ കുടികൊള്ളട്ടെ..മെറി ക്രിസ്മസ് ! 
 
യേശുദേവന്റെ തിരുപ്പിറവി നമുക്ക് ഒരുമയോടെ ആഘോഷിക്കാം..ഏവര്‍ക്കും ക്രിസ്മസിന്റെ മംഗളാശംസകള്‍ 
 
ഈ ക്രിസ്മസ് പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ, മെറി ക്രിസ്മസ് 
 
ഈ ക്രിസ്മസ് സുദിനത്തില്‍ എല്ലാവിധ സന്തോഷവും ഐശ്വര്യവും നിങ്ങളിലും നിങ്ങളുടെ കുടുംബത്തിലും നിറയട്ടെ 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍