പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് വിരുന്നിനെ പരിഹസിച്ച് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഒരിടത്ത് പ്രധാനമന്ത്രി പുല്‍ക്കൂട് വണങ്ങുന്നുവെന്നും ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ഇതിനെ ഒരു നാടകമായിട്ടാണ് കാണുന്നതെന്നും ഊതിക്കൊണ്ട് കഴുത്തറക്കുന്നതിന് തുല്യമാണ് ഇതൊന്നും അദ്ദേഹം പറഞ്ഞു.