പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിവാഹത്തിന് ക്ഷണിച്ച് വരലക്ഷ്മി ശരത്കുമാര്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 29 ജൂണ്‍ 2024 (18:39 IST)
varalekshmi
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിവാഹത്തിന് ക്ഷണിച്ച് തമിഴ്- തെലുങ്ക് നടി വരലക്ഷ്മി ശരത്കുമാര്‍. ഡല്‍ഹിയിലെത്തിയാണ് താരം പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ക്ഷണിച്ചത്. ഇതിന്റെ ചിത്രങ്ങല്‍ താരം സോഷ്യല്‍ മീഡിയ എക്‌സിലൂടെ പങ്കുവച്ചിട്ടുണ്ട്. വരലക്ഷ്മിക്കൊപ്പം പിതാവും നടനുമായ ശരത്കുമാറും ഭാവി വരനും ഉണ്ടായിരുന്നു. 
 
പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമനെയും വരലക്ഷ്മി വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്. നേരത്തേതന്നെ സൂപ്പര്‍ താരങ്ങളായ രജനികാന്തിനേയും അല്ലുഅര്‍ജുനെയും താരം വിവാഹത്തിന് ക്ഷണിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു നിക്കോളായ് സച്ചിദേവുമായി വരലക്ഷ്മിയുടെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍