നവരാത്രി വിഗ്രഹഘോഷയാത്രക്ക് തിരുവനന്തപുരം അതിര്‍ത്തിയില്‍ പ്രൗഢഗംഭീര സ്വീകരണം

സിആര്‍ രവിചന്ദ്രന്‍
ശനി, 14 ഒക്‌ടോബര്‍ 2023 (12:20 IST)
നവരാത്രി വിഗ്രഹഘോഷയാത്രക്ക് തിരുവനന്തപുരം അതിര്‍ത്തിയില്‍ പ്രൗഢഗംഭീര സ്വീകരണം. വേളിമല കുമാരസ്വാമി, തേവാരക്കെട്ട് സരസ്വതി, ശുചീന്ദ്രം മുന്നൂറ്റിനങ്ക വിഗ്രഹങ്ങള്‍ക്ക് കളിയിക്കാവിളയില്‍ കേരള പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്. നവരാത്രി ഘോഷയാത്രയുടെ ചരിത്രത്തിലാദ്യമായി വനിതാ പോലീസ് വിഭാഗവും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. വാദ്യഘോഷങ്ങളും വിവിധ കലാരൂപങ്ങളും വിഗ്രഹഘോഷയാത്രയില്‍ ഒരുക്കിയിരുന്നു.
 
വ്യാഴാഴ്ച രാത്രി കുഴിത്തുറ മഹാദേവ ക്ഷേത്രത്തിലെത്തിയ വിഗ്രഹങ്ങള്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് കളിയിക്കാവിളയിലെത്തിയത്. വൈകിട്ടോടെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെത്തുകയും ശനിയാഴ്ച രാവിലെ തിരുവനന്തപുരം നഗരത്തിലേക്കുള്ള യാത്ര തുടരുകയും ചെയ്യും.
 
പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ്, എം.എല്‍.എമാരായ സി.കെ ഹരീന്ദ്രന്‍, എം. വിന്‍സെന്റ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, കന്യാകുമാരി അസിസറ്റന്റ് കളക്ടര്‍, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെന്‍ഡാര്‍വിന്‍, മുന്‍ എം.എല്‍.എ വി.എസ് ശിവകുമാര്‍ എന്നിവരും റവന്യൂ, ദേവസ്വം, പോലീസ് അധികൃതരും സന്നിഹിതരായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article