വിഷമം തോന്നി,അഹാന നീളന്‍ മുടി മുറിച്ചപ്പോള്‍ അമ്മ സിന്ധു, നടിയുടെ പുതിയ ഹെയര്‍സ്‌റ്റൈല്‍ സിനിമയ്ക്ക് വേണ്ടിയോ ?
നടി അഹാന കൃഷ്ണ എന്ന ജന്മദിനം ആഘോഷിക്കുകയാണ്. രാവിലെ മുതലേ സുഹൃത്തുക്കളും ആരാധകരും നടിക്ക് ആശംസകള്‍ നേര്‍ന്നു. കേക്ക് കട്ട് ചെയ്യും മുമ്പേ തന്റെ നീളം മുടി വെട്ടി താരപുത്രി. ഈ പിറന്നാള്‍ ദിനത്തില്‍ നീളന്‍ മുടിയോട് അഹാന ബൈ പറഞ്ഞു. എന്നാല്‍ അമ്മ സിന്ധുവിന് വിഷമം തോന്നിപ്പിച്ചെങ്കിലും മകളുടെ ആഗ്രഹത്തിന് എതിര് പറഞ്ഞില്ല. കഴിഞ്ഞ ദിവസം തലമുടി മുറിച്ച് ശേഷം വീഡിയോ സോഷ്യല്‍ മീഡിയയില്‍ അഹാന പങ്കുവെച്ചിരുന്നു.അമ്മ സിന്ധു കൃഷ്ണയാണ് വീഡിയോ പകര്‍ത്തിയത്.ഏറ്റവും വിഷമം തോന്നിയ വീഡിയോ എന്നായിരുന്നു സിന്ധു വീഡിയോയ്ക്ക് താഴെ എഴുതിയത്.
അനുപമ, സാനിയ, രജിഷ, നൂറിന്‍, മിയ, റിമ തുടങ്ങിയ സിനിമ സുഹൃത്തുക്കള്‍ക്ക് അഹാനയുടെ പുതിയ ഹെയര്‍സ്‌റ്റൈല്‍ ഇഷ്ടമായി. തങ്ങളുടെ സന്തോഷംവും സ്‌നേഹവും അഹാനയുടെ വീഡിയോയ്ക്ക് താഴെ പങ്കുവെച്ചു.