മതവും ജാതിയും മനുഷ്യരെ കൊല്ലുന്ന ഒന്നായി മാറികഴിഞ്ഞു. അതിന് ഒരു ഉദാഹരണമാണ് സ്വന്തം സമുദായത്തിന് പുറത്ത് നിന്നുള്ള യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തതിന് ഗര്‍ഭിണിയായ യുവതിയോട് കുടുംബം ചെയ്തത കൊടും ക്രൂരതകള്‍. കര്‍ണാടകയിലെ ബിജാപൂര്‍ ജില്ലയിലെ ഗുണ്ടഗനല്ല എന്ന സ്ഥലത്താണ് ഈ സംഭവം നടന്നത്.
ബാനു ബീഗം എന്ന 21കാരി മുസ്ലിം പെണ്‍കുട്ടി 24കാരനായ സയബന്ന ശരണപ്പ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. സയബന്ന ദളിത് യുവാവാണ്. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചുവെങ്കിലും രണ്ട് വീട്ടുകാരും ശക്തമായി എതിര്‍ത്തും. എന്നാല്‍ ഇവര്‍ ജനുവരി 24 ന് വീട്ടുകാരെ അറിയിക്കാതെ വിവാഹം കഴിച്ചു. തുടര്‍ന്ന് ഗോവയിലേക്ക് കടന്നു.
തുടര്‍ന്ന് ബാനു ബീഗം ഗര്‍ഭിണിയായ ശേഷം ഇവര്‍ നാട്ടിലേക്ക് തിരികെ വരാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ എതിര്‍പ്പ് മാറിയിട്ടുണ്ടാകുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. നാട്ടില്‍ തിരിച്ചെത്തിയ ഇവര്‍ വീട്ടുകാരെ ബാനു ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചു. പക്ഷേ ഇവരുടെ വീട്ടുകാര്‍ ഇവരെ സ്വീകരികാന്‍ തയ്യറായില്ല.
തുടര്‍ന്ന് വീട്ടുകാരുമായി വലിയ രീതിയില്‍ വഴക്കും കയ്യേറ്റവും നടന്നുവെന്ന് പൊലീസ് പറയുന്നു.
നാട്ടില്‍ തിരിച്ചെത്തിയ ഇവര്‍ വീട്ടുകാരെ ബാനു ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചു. എന്നാല്‍ ഇരുവീട്ടുകാരും ഇവരെ സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വീട്ടുകാരുമായി വലിയ രീതിയില്‍ വഴക്കും കയ്യേറ്റവും നടന്നുവെന്ന് പോലീസ് പറയുന്നു. സയബന്നയെ ഉപേക്ഷിക്കാതെ ബാനുവിനെ സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു. എന്നാല്‍ അതിന് ഇവര്‍ സമ്മതിച്ചില്ല.
അന്ന് രാത്രി ബാനുവിന്റെ അച്ഛനും സഹോദരനും ചേര്‍ന്ന് സയബന്നയെ തല്ലിച്ചതച്ചു. ഗുരുതരമായി പരുക്കേറ്റ സയബന്ന തല്ലിച്ചതച്ചു. തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ സയബന്ന അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കി. ബാനുവിനെ കൂട്ടിക്കൊണ്ടു പോകാനായി തിരികെ വീട്ടിലെത്തിയ സയബന്നയെ കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. മകളോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ അതിക്രൂരമായിട്ടായിരുന്നു. ഗര്‍ഭിണിയായ ബാനുവിനെ ക്രൂരമായി മര്‍ദിച്ചശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. കര്‍ണാടകയില്‍ നടക്കുന്ന 13മത്തെ ദുരഭിമാനക്കൊലയാണിത്.