സോഷ്യല്‍ മീഡിയയില്‍ അക്കൌണ്ടുള്ള കുട്ടികളേ, നിങ്ങള്‍ക്ക് സ്കൂളില്‍ പ്രവേശനമില്ല!

Webdunia
ശനി, 28 മെയ് 2016 (12:23 IST)
ചെന്നെയിലെ ശ്രീമതി സുന്ദരവല്ലി മെമ്മോറിയല്‍ സ്‌കൂളില്‍ നിന്ന് ഒരു പുതിയ വാര്‍ത്ത. സ്‌കൂളില്‍ ചേരുന്ന ഒരു കുട്ടിയ്ക്കും ഏതെങ്കിലും സോഷ്യല്‍ മീഡിയകളില്‍ അക്കൌണ്ട് ഇല്ലെന്നും സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അക്കൗണ്ട് തുടങ്ങില്ലെന്നും കുട്ടികളുടെ മാതാപിതാക്കള്‍ ഒപ്പിട്ടു നല്‍കിയാലേ അംഗത്വം നല്‍കാനാവൂ എന്നതാണ് സ്‌കൂളിലെ പുതിയ നിയമം. 
 
സ്വകാര്യതാ ലംഘനത്തിന്റെ പുതിയ രീതി തുടങ്ങുകയായിരുന്നു ഈ സ്‌കൂള്‍. ഈ നിയമങ്ങള്‍ എഴുതിയ പ്രവേശന ഫോറത്തിന്റെ ചിത്രം സ്‌കൂളില്‍ തന്റെ കുട്ടിയെ ചേര്‍ക്കാനായി പോയ പിതാവ് പ്രതിഷേധം രേഖപ്പെടുത്തി ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഈ പുതിയ നിയമമറിഞ്ഞ് സ്‌കൂള്‍ അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ നിയമം ശരിയാണെന്നും എന്നാല്‍ അതിനെകുറിച്ച് അഭിപ്രായം പറയാനില്ലെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള അധികൃതരുടെ മറുപടി. ഇതോടെ സ്‌കൂളിന്റെ നിലപാടിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. 

 


 
 



ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
Next Article