സിഗററ്റ് കുറ്റികള്‍ നീക്കം ചെയ്ത് കാക്കകള്‍ മാതൃകയാകുന്നു! വീഡിയോ വൈറല്‍

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (15:34 IST)
സിഗററ്റ് വലിച്ചതിന് ശേഷം ബാക്കി വലിച്ചെറിയുന്ന കുറ്റികള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ വളരെ വലുതാണ്. ഇത്തരം പ്രശ്നങ്ങള്‍ മറികടക്കാന്‍ ഒരു ഡച്ച് സ്റ്റാര്‍ട്ട് അപ്പ് വഴി കണ്ടെത്തിയിരിക്കുകയാണ്. കാക്കളെ ഉപയോഗിച്ച്  ഈ കുറ്റികള്‍ നീ‍ക്കം ചെയ്യുകയാണ് ഡച്ച് സ്റ്റാര്‍ട്ട് അപ്പ് ചെയ്യുന്നത്.
 
ഇങ്ങനെ വലിച്ചെറിയുന്ന സിഗററ്റ് കുറ്റികള്‍ ശേഖരിച്ച് പറന്ന് വരുന്ന കാക്കകള്‍ക്ക് പ്രതിഫലമെന്ന രീതിയില്‍ ഭക്ഷണവും കൊടുക്കും. സ്വാഭാവികമായി ഭക്ഷണം നല്‍കുമ്പോള്‍ കാക്കകള്‍ ഈ കാര്യം മറ്റ് കാക്കകളിലേക്കും എത്തിക്കുമെന്നാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ അവകാശവാദം.

അനുബന്ധ വാര്‍ത്തകള്‍

Next Article