‘വന്ദേമാതരവും’ ‘ജനഗണമനയും’ കോളേജുകളിൽ നിർബന്ധമാക്കണമെന്ന് ഉത്തരാഖണ്ഡ് ഉന്നത വിദ്യാഭ്യാസ സഹമന്ത്രി ധൻസിങ് റാവത്. കുടാതെ സംസ്ഥാനത്തെ സർവകലാശാലകളിൽ ദേശീയപാതക ഉയർത്തുന്നത് നിർബന്ധമാക്കണമെന്ന് പറഞ്ഞ് റാവത് നേരത്തെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
രവിലെ പത്ത് മണിക്ക് വന്ദേമാതരവും വൈകിട്ട് നാല് മണിക്ക് ജനഗണമനയും പാടിയിരിക്കണം. ഉത്തരാഖണ്ഡിൽ ജീവിക്കണമെങ്കിൽ ഇത് നിർബന്ധമാണെന്നും റൂർക്കിയിലെ കോളേജില്‍ നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. കുടാതെ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾ നിശ്ചിത വസ്ത്രം ധരിക്കണമെന്ന നിബന്ധന ഏർപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.