മെഡിക്കൽ പ്രവേശന പരീക്ഷയിൽ തോറ്റതിന് 25കാരിയായ യുവതിയെ ഭർത്താവ് തീകൊളുത്തികൊന്നു. ഹൈദരാബാദ് നാഗോള്‍ സ്വദേശിയായ ഹരികയെന്ന യുവതിയാണ് ഞായറാഴ്ച രാത്രി ഈ കൊടും ക്രൂരതയ്ക്ക് ഇരയായത്.
രണ്ട് വര്‍ഷം മുമ്പായിരുന്നു ഋഷി കുമാറിന്റെയും ഹരികയുടെയും വിവാഹം നടന്നത്. ഇതിനിടെ ഹരിക എംബിബിഎസ് പ്രവേശന പരീക്ഷ എഴുതിയിരുന്നെങ്കിലുംലും സീറ്റ് ലഭിച്ചില്ല. ഇതിനെ ചൊല്ലി രണ്ട് പേരും തമ്മില്‍ മിക്ക ദിവസങ്ങളിലും വഴക്കുണ്ടാകുമായിരുന്നുവെന്ന് ഹരികയുടെ സഹോദരി വെളിപ്പെടുത്തി.
എന്നാല്‍ ഹരികയെ താന്‍ കൊലപ്പെടുത്തിയതല്ലെന്നും സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് ഋഷി കുമാര്‍ പറയുന്നത്. ഋഷി കുമാര്‍ തന്നെയായിരുന്നു ഞായറാഴ്ച രാത്രി ഹരിക ദേഹമാസകലം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തുവെന്ന കാര്യം പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ചറിയിച്ചത്.
അതേസമയം, ഇത് ആത്മഹത്യയല്ലെന്നും തങ്ങളുടെ മകളെ കൊലപ്പെടുത്തിയതാണെന്ന കാര്യം ഉറപ്പാണെന്നും ഹരികയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ ഋഷി കുമാറിനെയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.