മടിയന്മാരുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം എത്രയാണെന്ന് അറിയണോ?

Webdunia
വെള്ളി, 14 ജൂലൈ 2017 (15:12 IST)
ലോകത്തെ മടിയന്മാരുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മുപ്പത്തിയൊമ്പതാം സ്ഥാനം. 46 രാജ്യങ്ങളെ ഉള്‍പ്പെടുത്തി സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല നടത്തിയ പരീക്ഷണത്തിലാണ് ഇന്ത്യയ്ക്ക് മുപ്പത്തിയൊമ്പതാം സ്ഥാനമെന്ന് തെളിഞ്ഞത്.
 
ചെറിയ ദൂരം പോകാന്‍ പോലും ഇന്ത്യക്കാര്‍ കാര്‍ അല്ലെങ്കില്‍ ഏതെങ്കിലും വാഹനം ഉപയോഗിക്കുമെന്നാണ് പഠനം പറയുന്നത്. ഇന്ത്യക്കാര്‍ ശരാശരി ഒരു ദിവസം വെയ്ക്കുന്ന ചുവടുകളുടെ എണ്ണം 4297 ആണെന്ന് പഠനം വ്യക്തമാക്കുന്നു. 46 രാജ്യങ്ങളുടെ ഏഴ് ലക്ഷത്തോളം ആള്‍ക്കാരുടെ ചുവടുകള്‍ എത്രയെന്ന് സ്മാര്‍ട്ട്ഫോണ്‍ ആപ്പിലൂടെ പഠനവിധേയമാക്കിയാണ് രാജ്യങ്ങളുടെ റാങ്ക് തീരുമാനിച്ചത്.
 
എന്നാല്‍ മടിയന്മാര്‍ ഏറ്റവും കുറവുള്ളത് ചൈന, ഹോങ്കോങ്, യുക്രൈന്‍, ഇന്‍ഡോനേഷ്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലാണ്. ഇന്ത്യയില്‍ സ്ത്രീകളാണ് പുരുഷന്മാരേക്കാള്‍ കുറവ് നടക്കുന്നത്. ഇതു കൊണ്ടാണ് ഇന്ത്യയിലെ സ്ത്രീകളുടെ വണ്ണം കൂടുന്നതെന്നും പഠനം പറയുന്നു.
Next Article