ഫേസ്ബുക്കിലെ പരിചയം ജോലി വാഗ്ദാനത്തിലെത്തി; മാളിലേക്ക് വിളിച്ച് യുവതിയെ കാറിലിട്ട് മാനഭംഗപ്പെടുത്തി

Webdunia
ബുധന്‍, 21 ജൂണ്‍ 2017 (12:00 IST)
ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായി പരാതി. ജോലി വാഗ്ദാനം ചെയ്ത് ഷോപ്പിംഗ് മാളിലേക്ക് വിളിപ്പിച്ച യുവതിയെ കാറില്‍ കൂട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതില്‍ പറയുന്നത്. യുവതിയുടെ പരാതിയില്‍ തുടര്‍ന്ന് സോനു സിംഗ് എന്നയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നതെന്ന് പീഡനത്തിന് ഇരയായ 24കാരി നല്‍കിയ പരാതിയില്‍ പറയുന്നു. 
 
ഒരാഴ്ച മുന്‍പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സോനു സിംഗ് യുവതിയുടെ ഫോണ്‍ നമ്പര്‍ വാങ്ങി. തുടര്‍ന്ന് ഇരുവരും നിരന്തരം വിളിച്ചിരുന്നു. യുവതി തൊഴില്‍ രഹിതയാണെന്ന് മനസ്സിലാക്കിയ സോനു ജോലി വാഗ്ദാനം ചെയ്ത് അവരെ സിറ്റി മാളിലേക്ക് വിളിപ്പിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. യുവതിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് എടുത്തു.
Next Article