പെട്രോള്‍, ഡീസല്‍ കാറുകള്‍ ഇനി ഓര്‍മ്മകളില്‍ മാത്രം; ഇതാ വരുന്നു ഇലക്ട്രിക് കാറുകള്‍ !

Webdunia
ശനി, 3 ജൂണ്‍ 2017 (12:18 IST)
പെട്രോള്‍, ഡീസല്‍ കാറുകള്‍ ഇനി ഓര്‍മ്മകളില്‍ മാത്രം. രാജ്യത്ത് പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പന 2030 ഓടെ പൂര്‍ണമായും അവസാനിപ്പിച്ചേക്കും. 13 വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് കാറുകളിലേക്ക് മാറ്റാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തയാറാക്കി. എണ്ണയുടെ ഇറക്കുമതി കുറയ്ക്കുകയാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമുടുന്നത്.
 
ഘനവ്യവസായ വകുപ്പും നീതി ആയോഗും ചേര്‍ന്ന് ഇലക്ട്രിക് കാറുകളുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിനുള്ള നയത്തിന് രൂപം നല്‍കി വരുകയാണെന്ന് ഊര്‍ജ്ജ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. ചിലവ് കുറഞ്ഞ് കിട്ടുമെങ്കില്‍ ആളുകള്‍ ഇലക്ട്രിക് കാറുകളിലേക്ക് മാറുമെന്ന് അദ്ദേഹം പറഞ്ഞു. 
 
2030 ഓടെ ഡീസല്‍, പെട്രോള്‍ കാറുകളൊന്നും രാജ്യത്ത് വില്‍ക്കില്ല എന്നും പീയുഷ് ഗോയല്‍ പറഞ്ഞു. ഇതിനായി സര്‍ക്കാര്‍ സഹായന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് വര്‍ഷം കൊണ്ട് രാജ്യത്ത് നിന്ന്  പെട്രോള്‍, ഡീസല്‍ കാറുകളുള്‍  അപ്രതീക്ഷമാകും. കുടാതെ രാജ്യത്ത് വന്‍തോതില്‍ ഇലക്ട്രിക് കാറുകളാണ് നിരത്തിലിറങ്ങുക. പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ലയും നിസ്സാനും ഇലക്ട്രിക് കാറുകളുമായി വിപണിയിലെത്തുകയാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. 
Next Article