പെട്രോളിയം ഡീലർമാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ടാണ് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. പമ്പ് അടച്ചിട്ടുള്ള പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് കേരളത്തിലെ പെട്രോളിയം ഡീലർമാരും വ്യക്തമാക്കിയിരുന്നു. എന്നാൽ, വെള്ളിയാഴ്ച നടത്താനിരുന്ന സമരം പിൻവലിച്ചിരിക്കുന്നുവെന്നാണ് ഇപ്പോൾ സംഘടന അറിയിക്കുന്നത്.
എണ്ണക്കമ്പനികളുമായി ഒപ്പിട്ട കരാർ നടപ്പാക്കുക, വിപണി നിയന്ത്രണ ചട്ടത്തിന് കീഴിലുള്ള ന്യായരഹിത പിഴകൾ ഒഴിവാക്കുക തുടങ്ങിയവയായിരുന്നു പമ്പുടമകളുടെ ആവശ്യങ്ങൾ. ആറു മാസത്തിലൊരിക്കൽ ഡീലർഷിപ്പ് കമ്മിഷൻ വർദ്ധിപ്പിക്കണമെന്നും, ഇന്ധന വിൽപ്പന ജിഎസ്ടിക്ക് കീഴിലാക്കണമെന്നും പെട്രോളിയം ഡീലേഴ്സ് ആവശ്യപ്പെട്ടിരുന്നു.