നടനും മാധ്യമപ്രവര്‍ത്തകനുമായ ടോം ആള്‍ട്ടര്‍ അന്തരിച്ചു

Webdunia
ശനി, 30 സെപ്‌റ്റംബര്‍ 2017 (08:26 IST)
ബോളിവുഡ് സംവിധായകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും നടനും എഴുത്തുകാരനുമായ ടോം ആള്‍ട്ടര്‍ (67) അന്തരിച്ചു. ചര്‍മത്തിലെ അര്‍ബുദത്തെ തുടര്‍ന്നായിരുന്നു മരണം. വെള്ളിയാഴ്ച രാത്രി സ്വവസതിയില്‍വച്ചായിരുന്നു സംഭവമെന്ന് കുടുംബം പ്രസ്താവനയില്‍ അറിയിച്ചു. 
 
അര്‍ബുദത്തിന്റെ നാലാം സ്റ്റേജിലായിരുന്നു അദ്ദേഹം. 300ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ച ആൾട്ടറെ രാജ്യം 2008ൽ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. മൂന്ന് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 1950ല്‍ മസൂറിയിലാണ് ജനനം. പഠനത്തിനും മറ്റുമായി യുഎസിൽ പോയെങ്കിലും 70കളില്‍ തിരികെ ഇന്ത്യയിലെത്തി. 
 
ബംഗാളി, അസമീസ്, തെലുഗു, തമിഴ്, കുമാഓണി ഭാഷകളിലെ സിനിമകളിലും അഭിനയിച്ചു. റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി, വൺ നൈറ്റ് വിത് ദി കിങ് തുടങ്ങിയ വിദേശ ചിത്രങ്ങളിലും അഭിനയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article