നിലവിലുള്ള തേർഡ് എ സി നിരക്കിനേക്കാൾ കുറഞ്ഞ നിരക്കില്‍ എ സി ട്രെയിൻ യാത്രയ്ക്ക് പുതിയ ഇക്കോണമി എസി കോച്ചുകൾ ഒരുക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം തയ്യാറെടുക്കുന്നു. എല്ലാ കോച്ചുകളും ശീതീകരിച്ച പുതിയ ട്രെയിനുകളിലാണ് പുതിയ ക്ലാസ് യാത്ര ഒരുക്കുന്നതെന്ന് റെയില്‍വേ അറിയിച്ചു. നിലവിലുള്ള ഫസ്റ്റ് എ സി, സെക്കന്‍ഡ് എ സി, തേര്‍ഡ് എ സി എന്നിവക്കൊപ്പമായിരിക്കും തേര്‍ഡ് എ സി ഇക്കോണമി എന്ന പേരിലുള്ള കോച്ചുകള്‍ വരുക.
ഓരോ കോച്ചുകൾക്കും ഓട്ടോമാറ്റിക് വാതിലുകളായിരിക്കും ഉണ്ടായിരിക്കുക. താപനിലയുടെ ശരാശരി 24 മുതല്‍ 25 ഡിഗ്രിവരെ നിലനിര്‍ത്തുന്നതിനാല്‍ മറ്റ് എ സി കോച്ചുകളിലേതുപോലെ യാത്രക്കാര്‍ക്ക് വിരിപ്പും പുതപ്പും നൽകില്ലെന്നും റയില്‍വെ അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ചില റൂട്ടുകളില്‍ മാത്രമായിരിക്കും ചെലവ് കുറഞ്ഞ രീതിയിലുള്ള ഈ എ സി കോച്ചുകളടങ്ങിയ ട്രെയിനുകള്‍ ഓടിക്കുക.