ഗായിക ഹര്‍ഷിത ദാഹിയയെ കൊലപ്പെടുത്തിയത് സഹോദരിയുടെ ഭര്‍ത്താവ് ആണെന്ന് പൊലീസ്. സംഭവത്തിനുശേഷം ഹര്‍ഷിതയുടെ സഹോദരി ലത തന്റെ ഭര്‍ത്താവാണ് ഹര്‍ഷിതയെ കൊലപ്പെടുത്തിയതെന്ന് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ലതയുടെ ഭര്‍ത്താവ് ദിനേഷ് മാഥുറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയതെന്ന് പൊലീസ് പറയുന്നു. 2013ല്‍ ഹര്‍ഷിതയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ദിനേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 2014ല്‍ ഹര്‍ഷിതയുടെ അമ്മയെ കൊലപ്പെടുത്തിയ കേസിലും മുഖ്യ പ്രതിയാണ് ദിനേഷ്. അതിലെ പ്രധാന സാക്ഷിയാണ് ഹര്‍ഷിത. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് നിഗമനം.