ക്ഷേത്രവരുമാനം വര്‍ധിക്കുന്നതിന് കാരണം പാപം വര്‍ധിക്കുന്നതുകൊണ്ട്: ചന്ദ്രബാബു നായിഡു

Webdunia
വ്യാഴം, 26 മെയ് 2016 (17:27 IST)
സംസ്ഥാനത്തെ ക്ഷേത്രവരുമാനം വര്‍ധിക്കുന്നത് പാപം വര്‍ധിക്കുന്നതുകൊണ്ടാണെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ വരുമാനത്തില്‍ 27 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും പാപങ്ങള്‍ വര്‍ധിക്കുന്നതിനാലാണ് ആളുകള്‍ ക്ഷേത്രത്തില്‍ പോയി വഴിപാടുകള്‍ കഴിക്കുന്നതെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. 
 
ബുധനാഴ്ച ചേര്‍ന്ന ജില്ലാ കളക്ടര്‍മാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. സംസ്ഥാനത്ത് മദ്യ വില്‍പ്പന കുറഞ്ഞു. ശബരിമലയില്‍ പോകുന്നതിനായി വ്രതമെടുക്കുന്നതുകൊണ്ടാണ് ആളുകളുടെ മദ്യാസക്തി കുറഞ്ഞത്. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊണ്ടു കൊണ്ടാകണം വികസനം നടപ്പാക്കേണ്ടതെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article