നടിയെ ആക്രമിച്ച കേസില്‍ ട്വിസ്റ്റ് ; പീഡിപ്പിച്ചത് മയക്കുമരുന്ന് നല്‍കി

Webdunia
ശനി, 23 സെപ്‌റ്റംബര്‍ 2017 (12:30 IST)
സിനിമാ ലോകത്ത് നിന്ന് ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം പുറത്തുവന്നതോടെയാണ് പല പ്രമുഖരുടെ സ്വഭാവം മനസിലാകുന്നത്. നടിമാര്‍ക്കെതിരേ എല്ലാ മേഖലകളിലും ആക്രമണം നടക്കുന്നുണ്ട്. 
 
നടിയെ ആക്രമിച്ച കേസില്‍ പ്രമുഖ നിര്‍മാതാവാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഒട്ടേറെ ഹിറ്റ് സിനിമകള്‍ നിര്‍മിച്ച ബോളിവുഡ് നിര്‍മാതാവ് കരീം മൊറാനിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസത്തോളം നീണ്ട പീഡനമാണ് തനിക്കെതിരേ നടന്നതെന്ന് നടിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
 
മയക്കുമരുന്ന് നല്‍കിയായിരുന്നു കരീം നടിയെ പീഡിപ്പിച്ചത്. സംഭവമായി ബന്ധപ്പെട്ട് ഹൈദരാബാദ് പൊലീസാണ് മൊറാനിയെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യത്തിനായി കരീം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നെങ്കിലും പിന്നീട് ഇളവ് ഒഴിവാക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article