ജയന്റെ അങ്ങാടിക്ക് ശേഷം, അതേ ആവേശം! - ഈ പറവ സൂപ്പറാണ്: ഷഹബാസ് അമന്‍

Webdunia
ശനി, 23 സെപ്‌റ്റംബര്‍ 2017 (12:29 IST)
സൌബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം പറവ മികച്ച പ്രതികരണവുമായി തീയേറ്ററുകളില്‍ മുന്നേറുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍, ഷെയിന്‍ നിഗം തുടങ്ങിയവര്‍ അഭിനയിച്ച ചിത്രത്തെ പ്രശംസകള്‍ കൊണ്ട് മൂടുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ഗസല്‍ ഗായകന്‍ ഷഹബാസ് അമനും സൌബിന്റെ പറവയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.  
 
പറവ സൂപ്പറാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. പണ്ട്‌ 'ജയന്‍റെ അങ്ങാടി' കണ്ടപ്പോള്‍ തോന്നിയ ആവേശമാണ് പറവ കണ്ടപ്പോള്‍ ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പറവയില്‍ കാണുന്ന കൊച്ചിക്കാരും മട്ടാഞ്ചേരിക്കാരുമൊക്കെ പൊതുവേ ശാന്തരാണെന്ന് അദ്ദേഹം പറയുന്നു. പറവ എല്ലാവരുടെയും ബാല്യകാലത്തെ ഒന്ന് ഒരതിപ്പോകുന്നുണ്ട് .ചില സ്ഥലങ്ങളില്‍ തീപ്പെട്ടിക്കൊള്ളികൊണ്ട് തന്നെ ഉരതുകയും അത്യാവശ്യത്തിനു തീ പടരുകയും കൂടി ചെയ്യുന്നുണ്ട്.
 
ഷഹബാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

അനുബന്ധ വാര്‍ത്തകള്‍

Next Article