‘എല്ലാം ശരിയാക്കി തരും’ എന്ന് ആളുകള്‍ വിചാരിച്ചു തുടങ്ങിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ബംഗലൂരു സ്വദേശി വെങ്കട്ടിന്റെ ട്വീറ്റ്. എല്ലാവരേയും സഹായിക്കുന്ന സുഷമാ ജി കേടുവന്ന തന്റെ റഫ്രിഡ്ജറേറ്ററിന്റെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വെങ്കട്ട് ട്വീറ്റ് ചെയ്തത്. സുഷമ സ്വരാജിനെ കൂടാതെ റാം വിലാസ് പസ്വാനും വെങ്കട്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. മോശം ഫ്രിഡ്ജാണ് തനിക്ക് സാംസംഗ് വിറ്റതെന്നും രണ്ട് മാസമായിട്ടും കേടായ ഫ്രിഡ്ജ് തിരിച്ചെടുത്ത് മാറ്റി നല്കുന്നില്ലെന്നുമാണ് വെങ്കടിന്റെ പരാതി.
എന്നാല്‍ ഗംഭീരമായ മറുപടിയാണ് ഫ്രിഡ്ജ് നന്നാക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച വെങ്കടിന് മിനിസ്റ്റര്‍ നല്‍കിയത്. സഹോദര, പലതരത്തിലുള്ള ദുരിതങ്ങള്‍ അനുഭവിക്കുന്ന മനുഷ്യരുടെ പ്രശ്നം പരിഹരിക്കുന്ന തിരക്കിലാണ് താനെന്നും ഒരു റഫ്രിഡ്ജറേറ്റര്‍ പ്രശ്നത്തില്‍ തനിക്ക് നിങ്ങളെ സഹായിക്കാന്‍ സാധിക്കില്ലെന്നുമാണ് സുഷമ സ്വരാജ് നല്കിയ മറുപടി. 5700ലധികം ആളുകളാണ് ഇത് റീട്വീറ്റ് ചെയ്തത്.