ഇനി എഴുത്തുകാരനാകാം; യുവാക്കളെ ലക്ഷ്യംവെച്ചുള്ള മോദിയുടെ പുസ്തകം വരുന്നു

Webdunia
ചൊവ്വ, 4 ജൂലൈ 2017 (11:56 IST)
മന്‍ കി ബാത് എന്ന റേഡിയോ പരിപാടിയ്ക്കു പിന്നാലെ നരേന്ദ്ര മോദി പുസ്തകം രചിക്കുന്നു. യുവാക്കളെ ലക്ഷ്യംവെച്ച് രചിയ്ക്കുന്ന പുസ്തകം ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് സൂചന. മോദിയുടെ സ്വപ്നമായ ഈ പുസ്തക്സ്ത്തിലെ പ്രധാന വിഷയങ്ങള്‍ പരീക്ഷാ സമ്മര്‍ദം മറികടക്കുക, സമചിത്തത നിലനിര്‍ത്തുക, തുടങ്ങിയവയാണ്. 
 
മോദി തന്നെയാണ് ഇത്തരത്തിലൊരു പുസ്തകത്തിന്റെ ആശയം മുന്നോട്ടുവെച്ചത്. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ ഈ പുസ്തകം ലഭ്യമാകും. മന്‍ കി ബാത്തിന് ലഭിച്ച സ്വീകാര്യതയാണ് ഇത്തരമൊരു ആശയത്തിന് മോദിയെ പ്രേരിപ്പിച്ചതെന്ന് വിവരമുണ്ട്.
Next Article